അംബികേ...ജഗതംബികേ..കരുണാംബികേ ശരണം
ആശ്രിതെ പരമോന്നതെ സുഖ ദായികേ ശരണം
വല്ലഭേ കമലാലയേ കമലേക്ഷണേ ശരണം
വരദായികേ സ്വരപൂജിതേ സുരവന്ദിതേ ശരണം..../അംബികേ..
മംഗളേ പരമേശ്വരീ ശിവരൂപിണീ ശരണം
മായികേ മധുരാലയേ ശ്രീമോഹിനീ ശരണം
മാനസേ ശ്വേതാംബരീ ഭയനാശിനീ ശരണം
മാധുരീ ശുഭകാരിണീ ക്റ്പസാഗരീ ശരണം........../അംബികേ...
ശാരദേ മഹേശ്വരീ ജയ പത്മജേ ശരണം
ശ്യമളേ മൂകാംബികേ ശ്രുതിദായിനീ ശരണം
ശ്രീസുധേ ശ്രീശങ്കരീ ശ്രീപാര്‍ വതീ ശരണം
ശ്രീലതേ ശ്രീകോമളേ ശ്രീശൈലജേ ശരണം...../അംബികേ..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment