Sunday, October 26, 2008

കണ്ടിട്ടും കണ്ടിട്ടും മിഴിയിണ കേഴുന്നു
കണ്ണാ..ഇനിയും കണികാണണം
കേട്ടിട്ടും കേട്ടിട്ടും കാതോര്‍ത്തു നില്‍ക്കുന്നു
ക്റ്ഷ്ണാ..മുരളീരവം കേള്‍ക്കാന്‍........./കണ്ടിട്ടും..
പാടുന്നു നിന്‍ ഗീതം ഭാസുര ലീലകള്‍
പാലാഴിയൊഴുകുന്ന പോലേ..
തേടുന്നു നിന്‍ പരമോന്നമാ പാദത്തെ
വാടാമലര്‍ മാല്യമോടേ............/കണ്ടിട്ടും...
നിത്യവും നിന്‍ സന്നിധാനത്തിലെത്തുമ്പോള്‍
ക്റ്ത്യമായ് നിറ്മാല്യ പൂജയായി
കീര്‍ത്തിയേറീടുമാ കാരുണ്യ വൈഭവം
കാത്തിടുമ്പോള്‍, ഞാന്‍ ധന്യനായി.........../കണ്ടിട്ടും...

No comments: