മലരണിക്കാടിനു മരതകമേകിയ
മലയാളക്കവിയുടെ കമനീയതേ
മധുരം തുളുമ്പുന്ന മലരിന്റെ നൈര്‍മ്മല്യം
മകരന്ദമാക്കിയ കവി ഭാവനേ......../മലരണി...
മുങ്ങിക്കുളിച്ചു തളിര്‍ക്കുന്ന മേനിയില്‍
മഞ്ഞക്കളഭത്താല്‍ കുറി വരച്ചോ
മത്തു പിടിക്കും നിന്‍ മേതുര കാന്തിയില്‍
മുത്തം കൊടുത്തും പരിലസിച്ചോ.................../മലരണി...
മാമ്പൂക്കള്‍ തോരണം ചാര്‍ത്തുന്ന വീധിയില്‍
മോഹനം പാടിയോ..കിളികുലങ്ങള്‍
മണ്ണും മരങ്ങളും മത്തജ വ്റ്ന്ദവും
മംഗള ഗീതത്താല്‍ മതി മറന്നോ............../മലരണി....
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment