Sunday, October 26, 2008

ദേവീ നിന്നുടെ നടയില്‍ ഞാനൊരു
ദിവ്യ പ്രഭാപൂരം കണ്ടൂ
ഭാവിയിലെല്ലാം ഭാവുകമാക്കുന്ന
ഭാസുര ഭാവങ്ങള്‍ കണ്ടൂ............/ദേവീ...
നാന്ദികുറിക്കുന്നോരക്ഷര മാല്യത്തില്‍
സാനന്ദം നിന്‍ പദം കണ്ടൂ
വന്ദനീയം നിന്റെ പാദാരവിന്ദത്തില്‍
സന്ദതം മംഗളം കണ്ടൂ............../ദേവീ...
ആനന്ദ ജ്യോതിസ്വരൂപത്തില്‍ ഞാന്‍ നിത്യം
അഖിലാണ്ഡമൊക്കെയും കണ്ടൂ..
അറിവിന്റെയുള്ളത്തിലാദ്യന്തം നിറയുന്ന
അനുപമ നാമങ്ങള്‍ കണ്ടൂ................/ദേവീ....

No comments: