Sunday, October 26, 2008

ദൈവത്തിന്റെ സ്വന്തം നാട്
വിദ്യയാണിവിടെയിന്നെല്ലാ ധനത്തിലും
മുന്നിലെന്നാരോ പറഞ്ഞകാര്യം..=
വിദ്യയെത്തേടീയലഞ്ഞെത്ര കുഞ്ഞുങ്ങള്‍
വിധികണ്ടു വിറയാര്‍ന്നു പരിതപിച്ചു
മോഹപ്രതീക്ഷതന്‍ തെളിദീപമപ്പാടെ
കാഹളം കാട്ടിക്കെടുത്തി വച്ചു
മിഴിനട്ടുനിന്നെത്ര മാനുഷക്കോലങ്ങള്‍
മിഴിപൂട്ടി വെറുതെ സഹതപിച്ചു
വിദ്യകള്‍ നേടുന്നു വിത്തം കൊടുത്തിട്ട്-
വിദ്യയാല്‍ വിത്തം ചമച്ചിടുന്നു
വ്റ്ത്താന്തമെല്ലാം പറഞ്ഞാലുമാവാതെ
വ്റ്ത്തം ജനിക്കുന്നു 'വിഷമവ്റ്ത്തം'
കൂട്ടിക്കുറച്ചെത്ര ഗുണിതങ്ങള്‍ ചെയ്താലും
കൂടില്ല, കൂട്ടിയാല്‍ തെറ്റുമാത്രം
ഒരുകാര്യമുള്ളില്‍ കുറിച്ചിട്ടു, ശാശ്വതം
ധനമാണു ധനമെന്നൊരാപ്തവാക്യം..
=സത്യമാണെന്നെന്നുമൊരു ജയം മാത്രമെ-
ന്നൊരു വേദവാക്യം ചൊരിഞ്ഞകാര്യം=
സത്യം പറഞ്ഞെത്ര നാളുകള്‍ നീക്കിയീ
മിധ്യാപ്രപഞ്ചത്തിലെന്തു നേടി
കത്തുന്ന വാക്കിന്റെയുള്ളം ഗ്രഹിക്കാതെ
കത്തിക്കരിഞ്ഞതിന്‍ ചാമ്പലായി
നേരിലും നേരിന്റെയാഴപ്പരപ്പിലും
കാരമുള്‍ കൊണ്ടേറെപ്പോറലേറ്റു
ഒരു ചെറു പുഞ്ചിരി കാണുമ്പോഴും ഉള്ളില്‍
തിരയുന്നതതിലൂറും സ്വാര്‍ധഭാവം
സത്യമെന്നൊന്നില്ല കാണുന്നതെന്തിലും
തീര്‍ത്തും വെറും പുറം മായ മാത്രം..
മാതാപിതാക്കളും ഗുരുദൈവ വ്റ്ന്ദവും
വന്ദിച്ചിടേണ്ടവരെന്ന കാര്യം=
മാതാപിതാക്കളും ഗുരുവും മനസ്സിന്റെ
മാറാല തന്നില്‍ മറഞ്ഞു നില്പ്പൂ
മാതാപിതാക്കള്‍ തന്‍ സ്നേഹപ്പൊലീമയില്‍
പാതകം പരിവേഷമായി മാറി
ദൈവമില്ലെന്നുള്ള നാസ്തികര്‍ കൂറുന്ന
വൈഭവം താണ്ടവമാടി നില്പ്പൂ
അറിവിന്റെയാദ്യാക്ഷരങ്ങള്‍ കുറിച്ചവര്‍
അഗതിയായ് മന്ദിരം പൂകി നില്പ്പൂ
സുക്റ്തക്ഷയത്തിന്റെ മാറ്റൊലിക്കൊപ്പമീ
സ്വയമേതോ വിരഹാഗ്നിയായി മാറി
വന്ദിച്ചിടേണ്ടവരെങ്ങോ വിദൂരത്ത്
നിന്ദിതരായിട്ടു മാറി നില്പ്പൂ
മാതാപിതാകളെ ഗുരുദൈവ വ്റ്ന്ദമെ
ഖേദം കുറിച്ചു ഞാന്‍ മാറി നില്‍ക്കാം
സ്നേഹമാണഖിലവും സാരമെന്നേതോ
മഹത്തുക്കളന്നേ രചിച്ച കാര്യം=
സ്നേഹം തുളുമ്പുന്ന പര്യായമോരോന്നും
സാഹിത്യ ഭാഷയില്‍ മാത്രമായി
ഊഴിയില്‍ സ്നേഹമാണഖിലവും സാരമെ-
ന്നാഴത്തില്‍ ചൊല്ലുന്നതര്‍ധശൂന്യം
എവിടെത്തിരഞ്ഞങ്ങു നോക്കിയാലും, തെല്ലും
അവിടില്ലൊരാഴക്കു സ്നേഹ ഭാവം
നവരസക്കൂട്ടത്തില്‍ നിന്നകന്നന്യമായ്
തനിമതന്‍ സ്നേഹം പരന്ന ഭാവം
വായിച്ചതെല്ലാം മനപ്പാട്ഃമാക്കിയീ-
ട്ടായുസ്സു മുഴുവന്‍ വ്റ്ധാവിലാക്കി
നൂറില്‍ മുഴുവനും സാക്ഷരര്‍ എന്നിട്ടും
നൂറ്റൊന്നു പാതകം നാടു നീളെ
വിദ്യയും ധര്‍മ്മവും സത്യവും സ്നേഹവും
വിശ്വപ്രതീകാത്മ ചിന്ത മാത്രം
...എന്നിട്ടുമാരോ പുലമ്പിപോല്‍ സാഹസം
മാരോ പുലമ്പിപോല്‍ സാഹസം
ഇതുതന്നെ ദൈവത്തിന്‍ സ്വന്തം നാട്..!!!
ദൈവത്തിന്‍ സ്വന്തം നാട്..!!!

No comments: