Sunday, October 26, 2008

കണ്ണടച്ചാലെന്റെ ഉള്ളില്‍ നിറയുന്നു
അഞ്ജന വര്‍ണ്ണന്റെ രൂപം
കണ്ണുതുറന്നാലെന്‍ മുന്നില്‍ വിളങ്ങുന്നു
അമ്പാടിക്കണ്ണന്റെ രൂപം............../കണ്ണ....
ഓര്‍മ്മയിലെന്നെന്നും ഓമനിക്കാനൊരു
ഓടിക്കളിക്കുന്ന രൂപം
ഓരോരോ നാവിലും മൊഹനമാകുന്നു
ഓടക്കുഴല്‍ ചേര്‍ന്ന രൂപം................../കണ്ണ..
ആരും കൊതിക്കുന്നോരാലംബമാകുന്നു
ആലിലയുണ്ണിതന്‍ രൂപം
ആമോദമുള്ളില്‍ തിളങ്ങിത്തുളുമ്പുന്നു
ആനന്ദജ്യോതി സ്വരൂപം................../കണ്ണ...

No comments: