Sunday, October 26, 2008

ഇളകും പീലിക്കണ്‍തടമെന്തേ
ഈറനണിഞ്ഞതു കണ്ടൂ.....ഞാന്‍
ഈറനണിഞ്ഞതു കണ്ടൂ..
ഇമകള്‍ പൂട്ടിയ നേരം...അടരും
പൂമണി പവിഴം പോലെ...നിന്റെ
പൂങ്കവിളിളില്‍ മണി പോലെ............/ഇളകും...
ഈറനണിഞ്ഞൊരു മുടിയില്‍...തുളസീ
കതിരുകള്‍ കോര്‍ത്തിളകുമ്പോള്‍
കദനകുതൂഹല രാഗം മൂളും
കവിയുടെ മാനസമായി...ഞാനൊരു
കവിതാ പൂരണമായി...................../ഇളകും....
അഴകിന്നസുലഭമേതോ...അവളില്‍
അരയന്നത്തിന്നരുണിമയായ്
അനിര്‍ വചനീയം മേനിയിലെന്മനം
അരുതാത്തൊരു കധ ചൊല്ലീ...വീണ്ടും
അവളില്ലൊരു പദമായി..................../ഇളകും...

No comments: