Sunday, October 26, 2008

ത്റ്ക്കണ്ണ പുരം വാഴും പാര്‍ധസാരധീ
ത്റ്പ്പാദം കുമ്പിടുന്നേന്‍...നിത്യം
ത്റ്പ്പാദം കുമ്പിടുന്നേന്‍
ത്റ്ക്കയ്യിലമരുന്ന ചാട്ടയാലെന്‍ വിഘ്നം
തീര്‍ത്തെന്നില്‍ വഴികാട്ടണേ..എന്റെ
വീധിയില്‍ ക്റ്പയേകണേ.....................
സവ്യസാചിക്കന്നു സങ്കടം തീര്‍ക്കുവാന്‍
സാരധിയായതല്ലേ...ഗീതയാല്‍
സന്ദേശം നല്‍കിയില്ലേ
ഇന്നെന്റെയുള്ളിലെ കന്മഷം നീക്കുവാന്‍
മിന്നും ശരങ്ങളില്ലേ...കയ്യില്‍
മായാമഹത്വമില്ലേ................................
തേരു തെളിച്ചന്നു നേര്‍ വഴികാണിച്ചു
കൂരിരുള്‍ നീക്കിയില്ലേ..സത്യത്തിന്‍
പാത തെളിച്ചതല്ലേ..
ഇന്നെന്റെ ജീവിത യാത്രയില്‍ മായാത്ത
പൊന്നൊളി തൂവുകില്ലേ...എന്നെ
സന്നിധി പുല്‍കുകില്ലേ............................

No comments: