ഹരിഹര സുതനും ഗിരിധര സുതനും
മരുവും ശബരീ ശൈലമതില്‍
കരുണ തുളുമ്പും ശരണം വിളിയാല്‍
കയറി വരുന്നൂ ഞങ്ങള്‍...ജപമായ്
കണിയായ് കാണാനണയുന്നൂ........../ഹരിഹര...
കരിമുഖന്‍ പമ്പാ സരസ്സിന്നരികെ
കനിവിന്‍ തുമ്പിക്കരമോടെ..
കലിയുഗവരദനെ കാണാനണയുമ്പോള്‍
കാനനഭൂവില്‍ വഴി തെളിക്കും...ആ
കാനനമാകെ പ്രഭ ചൊരിയും................/ഹരിഹര..
കന്നിക്കെട്ടിന്‍ ഭാരം താങ്ങാന്‍
കഴിയാതുഴലും ഭക്തജനം..
കുളിരില്‍ സകലം സുഖദം പോലെ
കരചരണങ്ങള്‍ താങ്ങുന്നു...ആ
കരപുടമെന്നും തഴുക്കുന്നൂ............./ഹരിഹര..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment