ആയിരം ദീപങ്ങള്‍ തിരിയിട്ടു മിന്നുന്ന
അമ്പലപ്പുഴയിലെ മതിലകത്തില്‍
ആറാട്ടു വിളക്കിന്റെ ദിവ്യപ്രകാശത്തില്‍
അമ്പാടിക്കണ്ണനെ കണ്ടു നില്‍ക്കേ..
ധന്യമായ് മാറുമീ ജന്മം ...എത്ര
നിര്‍മ്മലമാകുമീ ജന്മം......................./ആയിരം..
മുറ്റം മുഴുവനും ഭക്താരവങ്ങളാല്‍
മാറ്റൊലി കൊള്ളുന്ന നേരം
ചുറ്റും പ്രദക്ഷിണം വച്ചു ഞാനാനാളില്‍
ചുറ്റമ്പലത്തില്‍ തൊഴുതു നില്‍ക്കേ...
ധന്യമായ് മാറുമീ ജന്മം...എത്ര
നിര്‍മ്മലമാകുമീ ജന്മം............................/ആയിരം..
കണ്ണന്റെ പാദാര വ്റ്ന്ദം തലോടിയാ-
മണ്ണിലെല്‍ മെയ്യും മനസ്സുമായി
കണ്ണില്‍ക്കനവായി പൂത്തിരി കത്തിച്ചെന്‍
മുന്നില്‍ക്കണിയായി കോമളാംഗന്‍..
ധന്യമായ് മാറുമീ ജന്മം..എത്ര
നിര്‍മ്മലമാകുമീ ജന്മം....................../ആയിരം..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment