Sunday, October 26, 2008

അമ്മയെ കാണുവാന്‍ പോയി ഞാന്‍ ഒരു ദിനം
അരുവിയും താണ്ടിയാ..ശ്രീലകത്തില്‍
അനുദിനം ആശകളേറുന്ന മനസ്സുമായ്
അനുഗ്രഹം തേടിയാ സന്നിധിയില്‍.........../അമ്മയെ..
ആയിരം കണ്ഡത്തില്‍ നിന്നുതിരുന്നൊരാ
ആനന്ദമയി ദേവീയാശ്രമത്തില്‍
എല്ലാം മറന്നു ഞാന്‍ നില്‍ക്കുമ്പോള്‍.. അമ്മതന്‍
ചൊല്ലുകള്‍ കേട്ടെന്റെയകം നിറഞ്ഞു...അന്നെന്‍
അകതാരില്‍ ആനന്ദമലയടിച്ചു............./അമ്മയെ..
കരുണ തുളുമ്പുന്ന വാക്കുകള്‍ കേട്ടെന്റെ
കദനം വിതുമ്പിയ വേളയതില്‍
ശരണമാ കാലടി വന്ദിച്ചു ഞാന്‍ ..എന്റെ
പരശ്ശതം തെറ്റിന്റെ മാപ്പിനായി...ഞാനന്നു
പരമസ്സുഖത്തിന്റെ മാറ്ററിഞ്ഞൂ.........../അമ്മയെ..

No comments: