ചന്ദനപ്പൂന്തെന്നലേ സഖിയോടെന്‍ മനസ്സിലെ
സുന്ദര സ്വപ്നത്തിന്‍ കധയോതുമോ..
വ്റ്ന്ദാമനത്തിലെ രാധയോടെന്നപോല്‍
മന്ദമെന്നുള്ളിലെ കധയോതുമോ........./ചന്ദന....
എന്നും ഞാനുറങ്ങുന്ന നേരത്തു വാതില്‍ക്കല്‍
പൊന്നില്‍ ചിലമ്പൊലി തീര്‍ത്തതെന്തേ
നിദ്രതന്‍ കുളിരായി കണ്‍പീലി തഴുകുമ്പോള്‍
മുദ്രാംഗുലിയുമായരികില്‍ വന്നോ............../ചന്ദന...
എന്റെ മനസ്സിന്റെ മോഹന രാഗത്തില്‍
മണിവീണ മീട്ടി നീ വന്നതെന്തേ..
എന്നുമെന്‍ ജീവന്റെ മാധുര്യമാകുവാന്‍
പൊന്‍ വിളക്കിന്‍ നാളമായതെന്തേ....../ചന്ദന...
Monday, October 27, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment