Monday, October 27, 2008

ഓര്‍മ്മതന്നുടെ വീധിയില്‍ നീ അരികില്‍ വന്നെങ്കില്‍
ഓമനിക്കാന്‍ മോഹമെന്നില്‍ കാത്തുനില്‍ക്കുന്നു
ഓരൊ രാവിലും സ്വപ്നമായി നീ ഓടിവരുമെങ്കില്‍
ഒന്നു തൊട്ടു തലോടുവാനെന്‍ കൈകള്‍ നീളുന്നൂ...../ഓര്‍മ്മ...
ഒത്തിരി നേരം മനസ്സില്‍ കവിതപോല്‍ വിരിയും
ഒത്തൊരുമ്മി പൂത്തു നില്‍ക്കും വാടിയില്‍ മലരായ്
എത്ര ജന്മം കാത്തു കാത്തെന്‍ മിഴികള്‍ കേണാലും
ചിത്തമെന്നും നിന്റെ പാദ സ്പര്‍ശ സുഖമോര്‍പ്പൂ....../ഓര്‍മ്മ...
കണ്ണിനും എന്‍ കരളിനും നിന്‍ പ്രേമരൂപത്തെ
വര്‍ണ്ണമായൊരു മോഹതല്ലജ മാത്രയായെങ്കില്‍
സ്വര്‍ണ്ണച്ചിറകില്‍ തൂമതൂകും വിണ്ണിലെന്നാളും
പൗര്‍ണ്ണമിപ്പോന്‍ തേരിലേറിപ്പാറിടാമല്ലോ..../ഓര്‍മ്മ...

No comments: