Sunday, October 26, 2008

അമ്മതന്‍ മുന്‍പില്‍ ഞാന്‍ അരുമയാലൊരു ദിനം
ആലംബ ഹീനനായ് നിന്നൂ
അഞ്ജലീ ബദ്ധനായ് അനുവാദം വാങ്ങി ഞാന്‍
അമ്മയെ സാഷ്ടാംഗം നമസ്കരിച്ചൂ......../അമ്മതന്‍..
മനസ്സിന്റെ വ്യധയെല്ലാം ഓതുവാനാവാതെ
മിഴിരണ്ടുമീറനായ് തപിച്ചു നില്‍ക്കേ
മനമെല്ലാമറിയുന്ന മാത്റ്ഭാവത്തോടെന്നെ
മാടിയൊതുക്കിയമ്മ അനുഗ്രഹിച്ചൂ...ഞാന്‍
മനസ്സുഖമന്നാദ്യമനുഭവിച്ചൂ........./അമ്മതന്‍....
വേദനയെല്ലാം അകന്നെന്റെ ജീവനില്‍
വേറെങ്ങുമില്ലാത്തോരനുഭൂതിയായ്
വിങ്ങിത്തുടിക്കുമെന്നുള്ളം തളിര്‍ത്തന്നു
വെണ്‍ചന്ദ്രലേഖ പോല്‍ പരിണമിച്ചൂ...ഞാന്‍
വെണ്മേഖ ധൂളിയായ് പരിലസിച്ചൂ........./അമ്മതന്‍....

No comments: