Monday, October 27, 2008

ആയിരം മുഖ പങ്കജങ്ങളിലൊന്നിലഴകോടെ
ആരുമറിയാതെന്റെ ഹ്റ്ദയം കാത്തു സൂക്ഷിച്ചു
ആ മനസ്സിന്‍ സ്നേഹഭാവനയൊന്നുമറിയാതെ
ആദ്യ സംഗമ വേളയില്‍ ഞാനുള്ളമറിയിച്ചു......../ആയിരം...
അലയടിച്ചുയരുന്ന തിരയിലെ രോദനം പോലെ
അവളറിഞ്ഞീലെന്റെ മോഹന രാഗഭാവങ്ങള്‍
അനുദിനം ഞാനരികിലേക്കണയുന്ന രാവുകളില്‍
അകലെ മാറിയകന്നു പോയവള്‍ മോഹവലയത്താല്‍.../ആയിരം.
ഞാനറിയാതെന്റെ സ്വപ്നം പൂവണിയാതെ
ഞാറ്റുവേലക്കിളികളെപ്പോല്‍ പാടിയകലുമ്പോള്‍
ഞാനുമെന്നുടെ നിഴലുമായെന്‍ ജീവരാഗത്തില്‍
ഞാണ്‍ മുറുക്കിക്കാത്തിരിക്കും കാലമറിയാതെ....../ആയിരം...

No comments: