ഹ്റ്ദയ തന്ത്രിയില്‍ രുദ്രവീണപോല്‍
മ്റ്ദുലമായ നിന്‍ വിരലിനാല്‍
മധുര മോഹന രാഗമായി നീ
സദയമെന്നില്‍ തഴുകുമോ...ഒരു
മദനമാം അനുരാഗമായ്........../ഹ്റ്ദയ...
അനുദിനങ്ങളില്‍ അഴകിലൊഴുകും
അനഘ കോമള കുസുമമായ്
അരികിലണയുക ഭാമിനീ നീ
അരുണകിരണ മനോജ്ഞയായ്........./ഹ്റുദയ...
ലാസ്യലഹരിയില്‍ ആദ്യ സംഗമം
ആസ്വദിച്ച മനമോടവേ..
ഭാസുര പ്രഭയായി മാറി നീ
ഭാവിയെന്നിലെ മോഹമായ്..ഒരു
ഭാഗ്യ താരക മോദമായ്...................../ഹ്റ്ദയ...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment