Monday, October 27, 2008

ഓര്‍മ്മവച്ചൊരു നാള്‍ മുതല്‍ ഞാന്‍
ഓര്‍ക്കുമോമന സ്വപ്നമായ്
ഓടിയെത്തുമതുല്യ മോഹന
രാഗ ഭാവമതൊന്നു പോല്‍........../ഓര്‍മ്മ....
ഏറെനാളുകള്‍ എന്‍ മനസ്സില്‍
പാടി നീ ശ്രുതി മീട്ടവേ
ഏഴു വര്‍ണ്ണച്ചിരകിലേറി
പാറി ഞാന്‍ അതിലലിയവേ.............../ഓര്‍മ്മ...
സ്വന്തമാക്കുവതിന്നു നിന്നുടെ
അന്തരംഗമതറിയവേ
സ്വന്തമായതു നിഴലു പോലെന്‍
ബിന്ദുവില്‍ ഞാനലിയവേ.................../ഓര്‍മ്മ...

No comments: