മധുരമാം ഒരു ശംഖിന്‍ ധ്വനി ശ്റ്ംഗമുണരുമ്പോള്‍
മനസ്സിന്റെ കോവിലില്‍ പദ സാധകം
മധുകണം ചൊരിയുന്ന് മലരുകള്‍ മിഴിയുമ്പോള്‍
മകരന്തം ഉതിരുന്ന നവ ഭാവുകം..
ധ്വനിയിതു സുഖദധ്വനീ....കദനം
വിരിയുന്ന സുക്റ്ത ധ്വനീ................/മധുരമാം...
ഇവിടെ സുഗന്ധം പരത്തുന്നു ഞങ്ങളീ
കവിയുന്നൊരനുഭൂതി, അഴകേകുന്നൂ
തരള തരംഗത്തിന്‍ രാഗില ഭാവങ്ങള്‍
കരകവിയുന്നൊരീ ധന്യവേദീ....
ധ്വനിയിതു പുളക ധ്വനീ..കമലം
വിരിയുന്ന പ്രമദധ്വനീ...................../മധുരമാം...
ഇവിടെയുണര്‍ത്തുന്നു മാനസം ഞങ്ങളീ
സവിധത്തിലൊരു താളലയമേകുന്നൂ
ശ്രുതിയിലലിഞ്ഞു സുഗന്ധ പരാഗങ്ങള്‍
സ്വരസുധ പരിവേഷമാസ്വദിപ്പൂ...
ധ്വനിയിതു മധുരധ്വനീ...കരുണം
വിരിയുന്ന ഹ്റ്ദയധ്വനീ..................../മധുരമാം...
Monday, October 27, 2008
Subscribe to:
Post Comments (Atom)
1 comment:
ഇവിടെ സുഗന്ധം പരത്തുന്നു ഞങ്ങളീ
കവിയുന്നൊരനുഭൂതി, അഴകേകുന്നൂ........... Great to meet you here
Post a Comment