ശിവപൂജ ചെയ്യുവാന്‍ കൂവളയിലയുമായ്
ശിവ സന്നിധാനത്തില്‍ ഞാനണഞ്ഞൂ..
മൂവന്തി നേരത്തില്‍ തവപദ കമലത്തില്‍
മൂകാരാധനയായ് ഞാന്‍ നമിപ്പൂ..................../ശിവപൂജ..
മിഴിപൂട്ടി ഞാനെന്റെ കഴലിണ ഹ്റ്ദയത്താല്‍
മിഴിവോടെ, ചരണത്തില്‍ നമിച്ചു നില്‍ക്കും
മുക്കണ്ണനെന്മനം മുഴുവനുമറിയുമ്പോള്‍
മുജ്ജന്മപാപങ്ങള്‍ മാറിനില്‍ക്കും......../ശിവപൂജ..
മനസ്സിലെ മാറാല നീങ്ങിയെന്നുള്ളത്തില്‍
മധുരത്തേനുതിരുന്ന മായയാകും
മഴവില്ലു പോലെയെന്‍ വര്‍ണ്ണങ്ങളാല്‍ നിത്യം
അഴകിന്റെ അലയടിച്ചലയടിക്കും............./ശിവപൂജ...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment