ശബരീ മലയുടെ മുകളില്‍ ഒരു നവ-
ചൈതന്യത്തിന്‍ അവതാരം
സകല ചരാചര വന്ദിതനായൊരു
സച്ചിന്മയനുടെ അവതാരം.........../ശബരീ...
ഇരുമുടിയേന്തി വരുന്നവരെന്നും
ശരണം വിളിയിലൊരവതാരം
കരുണാ മയനായ് കലിയുഗ വരദന്റെ
പരമപവിത്രത്തിന്‍ അവതാരം............../ശബരീ..
സത്യം പടി പതിനെട്ടിന്‍ മുകളില്‍
കാത്തരുളീടുന്നവതാരം
എത്തും മാനവ വ്റ്ന്ദം മനസ്സില്‍
'തത്വമസീ'യുടെ അവതാരം.................../ശബരീ..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment