Sunday, October 26, 2008

ഇനിയൊരു ജന്മമുണ്ടെങ്കില്‍ ദേവാ
കനിയണമവിടുത്തെ ദാസനാവാന്‍
കിനിയുമാ കാരുണ്യ സാഗരം പൂകിഞാന്‍
അലിയണം ആത്മസാഫല്യമോടെ........./ഇനി...
ഉന്നതനീശന്റെ സ്നേഹം മുഴുവനും
മന്നിതിലൊഴുകീടുമ്പോള്‍
എന്നുമെന്നുള്‍ക്കാമ്പില്‍ ആ സ്നേഹ പീയൂഷം
വന്നു തലോടിടുന്നൂ................/ഇനി.....
ഈ ലോകമത്രയും അവിടുത്തെ കാലടി
സ്പര്‍ശനമേറ്റു കുളിര്‍ത്തിടുമ്പോള്‍
എന്‍ ജന്മമെപ്പോഴും ആ പരിലാളനം
കൊണ്ടു തളിര്‍ത്തിടുന്നൂ...................../ഇനി.....

No comments: