കാനന ശ്രുംഖല കാവ്യം രചിക്കുന്ന
മാനവ രൂപന്റെ മതിലകത്തില്‍
ഞാനെന്റെ മുദ്രയും പാട്ടും വിളിയുമായ്
ശ്രീലകം തേടി വരുന്നൂ...ദിവ്യ
ശ്രീപദം തേടി വരുന്നൂ................../കാനന..
പേട്ടയും മേളപ്പദങ്ങളിലാടിയും
കൂട്ടരായ് കൈകൊട്ടിത്താളമായും
പമ്പതന്‍ പാവന തീര്‍ധത്തില്‍ മുങ്ങിയും
തുമ്പിക്കരം വന്ദിച്ചേറിടുന്നൂ....സത്യ
ശ്രീശബരീശനെ തേടിടുന്നൂ.............../കാനന..
പൊന്നും പടി പതിനെട്ടും കടന്നങ്ങു..
പൊന്നമ്പലത്തിലെ നാലകത്തില്‍
മന്വന്തരങ്ങളായ് കീര്‍ത്തി പ്രഭാവത്താല്‍
മിന്നും ഭഗവാനെ കണ്ടു നില്‍ക്കും...എന്റെ
മാനവ ജീവിതം മോക്ഷമാകും.................../കാനന..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment