വെറുതെ ഞാനോര്‍ത്തുപോയ് എന്‍ സ്വപ്ന വേദിയില്‍
ഒരുവേള നീ വന്നു ചേര്‍ന്നുവെങ്കില്‍
നിറയുമെന്നുള്ളത്തില്‍ വിരിയുന്ന പൂക്കള്‍ പോല്‍
നറുമണം വീശി നീ വന്നുവെങ്കില്‍.............../വെറുതെ...
ചന്ദന ഗന്ധം പരത്തിയാ വാടിയില്‍
ചന്ദ്രിക പാലൊളി തൂകി നില്‍ക്കേ
മന്ദമായ് ചാരത്തു വന്നു നീയെന്‍ കാതില്‍
എന്തോ സ്വകാര്യം പറഞ്ഞു നില്‍ക്കേ........../വെറുതെ....
പുതിയ പ്രഭാതത്തില്‍ മധുരാനുഭൂതിയില്‍
കതിരൊളിമേനി തലോടിടുമ്പോള്‍
തഴുകുന്നൊരെന്‍ ദിവ്യ രാഗമോഹങ്ങളില്‍
ഒഴുകി ഞാന്‍ വീണ്ടും മയങ്ങിയല്ലോ......./വെറുതെ....
Monday, October 27, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment