താമരപ്പൂവിന്റെ ചാരുതയില്‍
താഴമ്പൂവിന്റെ തൂമണത്തില്‍
താരാട്ടു പാട്ടിന്റെ മാധുരിയില്‍
താരങ്ങളേക്കണ്ടു നീയുറങ്ങൂ...
കണ്ണും പൂട്ടിയുറങ്ങൂ നീയെന്‍
കണ്ണിന്റെയാമോദമായി................/താമര...
തമ്പുരു ശ്രുതി പോലെയെന്നുമെന്നും
തങ്കമേ നീയെന്റെ പാട്ടിലൂറും..
തത്തിക്കളിക്കുന്ന പുഞ്ചിരിയില്‍
തളിരിളം ചുണ്ടിലെ കൗതുകത്തില്‍
കണ്ണും പൂട്ടിയുറ്ങ്ങു നീയെന്‍
കണ്ണിന്റെയാമോദമായി................../താമര..
കുഞ്ഞിളം കൈവിരല്‍ പൂട്ടി മെല്ലേ
കൊഞ്ചും മൊഴി മോണ കാട്ടീ..
പഞ്ചാരമുത്തേ നീയുറങ്ങൂ...എന്റെ
നെഞ്ചിന്റെ സൗരഭ്യമായി....
കണ്ണും പൂട്ടിയുറങ്ങു നീയെന്‍
കണ്ണിന്റെ യാമോദമായി.................../താമര...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment