പനിനീരു പൂശിയ പാവന രൂപത്തെ
മനതാരില്‍ കുമ്പിടുന്നൂ...ഞങ്ങള്‍
മനതാരില്‍ കുമ്പിടുന്നൂ..
ഉള്ളു കുളിര്‍ക്കുമാ സന്നിധി പുല്‍കുമ്പോള്‍
തുള്ളിത്തുടുമ്പിടുന്നൂ..മാനസം..
തുള്ളിത്തുടുമ്പിടുന്നൂ......................./പനിനീരു...
കര്‍മ്മഭൂവില്‍ നിത്യം കഷ്ടതയേറുമ്പോള്‍
കരുണതന്നത്താണി തീര്‍ത്തിടുന്നൂ
കാലുഷ്യമാകുന്ന ജീവിത പന്ധാവില്‍
കനിവിന്റെ നിരകതിര്‍ തൂവിടുന്നൂ........../പനിനീരു...
സത്യസ്വരൂപാ നിന്‍ നിര്‍മ്മല രാഗത്തെ
നിത്യം സ്മരിച്ചു വണങ്ങിടുന്നൂ
നിന്‍ ദിവ്യ കാന്തിതന്‍ കതിരുകള്‍ നിറയുവാന്‍
നിന്‍ മക്കല്‍ പ്രാര്‍ദ്ധിക്കുന്നു........./പനിനീരു...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment