പേരണ്ടൂരമ്മക്കു പുഷ്പാഞ്ജലീ..ഞങ്ങള്‍
പാടുന്ന പാട്ടിനാല്‍ പുഷ്പാഞ്ജലീ
പരശ്ശതം ഭക്തര്‍ക്കു നല്‍കുന്ന മോക്ഷത്തിന്‍
പടിതേടിയെത്തുമ്പോള്‍ ശരണാഞ്ജലി......../പേര..
ചരണമാ പങ്കജം പൂത്തുലസിക്കുന്ന
തിരുസന്നിധാനത്തിന്‍ കാന്തിമയില്‍
തിരിദീപം തെളിയിച്ചു കാത്തുനിന്നീടുമ്പോള്‍
ചിരിയുമായ് മുഴുക്കാപ്പില്‍ നടതുറന്നൂ....../പേരണ്ടൂ...
കരുണതുളുമ്പുന്ന മാതംഗീ നിന്നുടെ
പരമ പവിത്രമാം തിരുനടയില്‍
കീര്‍ത്തന മലരുകള്‍ കോര്‍ത്തണിയിക്കുമ്പോള്‍
തീര്‍ത്ധം തളിച്ചു നീ..ധന്യരാക്കീ...../പേരണ്ടൂ...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment