Sunday, October 26, 2008

ജീവപ്രപഞ്ചത്തില്‍ അറിയാതെ ഞാനൊരു
ജീവിയായ് വന്നു പിറന്നുവല്ലോ
ജീവിത സാഗര തിരകളില്‍ ഞാനൊരു
ജന്മമായ് മാറി മറിഞ്ഞുവല്ലോ............./ജീവ...
കരളിലൊരായിരം നൊമ്പരമായി ഞാന്‍
കുര്‍ബാന കൊണ്ടുവല്ലോ
കദനം വിതുമ്പിഞാന്‍ അവിടുത്തെ തിരുമുമ്പില്‍
കഴലിണ ചേര്‍ത്തുവല്ലോ.................../ജീവ..
കനിവിന്റെ ആയിരം മുത്തുകള്‍ കോര്‍ത്തെന്റെ
കാലുഷ്യമെല്ലാമകറ്റിയല്ലോ
കരുണതന്നത്താണി തീര്‍ത്തുനീയെന്‍ വീധി
കമനീയമാക്കിയല്ലോ......................../ജീവ...

No comments: