Monday, October 27, 2008

മനസ്സിന്റെ മടിത്തട്ടില്‍ മയങ്ങുന്ന മോഹമെ
മിഴിതുറന്നെല്ലാമൊന്നാസ്വദിക്കൂ
മോഹനമാകുന്ന ജീവിത വേദിയില്‍
മധുര സംഗീതമൊന്നാലപിക്കൂ........./മനസ്സിന്റെ...
സ്വരഗീതി പാടിപ്പറന്നു ലസിക്കുന്ന
സുന്ദര സുകുമാര സ്വപ്നങ്ങളില്‍
മധുവൂറും മലരിന്റെ തേന്‍ നുകരുന്നതും
മനസ്സേ നീ മയങ്ങാതെ സ്വീകരിക്കൂ...../മനസ്സിന്റെ...
ഇന്ദീവരങ്ങളും മന്ദമായ് തഴുക്കുന്ന
ഇണക്കുയില്‍ മൂളുന്ന സല്ലാപവും
ഇന്ദുവും ചന്ദന ഗന്ധമരന്ദവും
ഇമകളടക്കാതെ ആസ്വദിക്കൂ.............../മനസ്സിന്റെ....

No comments: