Sunday, October 26, 2008

മലയുടെയടിയില്‍ വിഘ്നം തീര്‍ക്കാന്‍
മരുവുന്നഖിലം ഗജവദനന്‍
മലയുടെ മുകളില്‍ മനസ്സുകള്‍‍ കാണാന്‍
മരുവുന്നയ്യന്‍ മണികണ്ട്ഃന്‍............/മലയുടെ...
ഇരുമുടിയേന്തി ഇരുളല താണ്ടി
ശരണം വിളിയാല്‍ എത്തുമ്പൊള്‍..
ശരണാഗതരായെത്തുമ്പോള്‍
പമ്പാനദിയുടെ കരയില്‍ നിന്നൊരു
തുമ്പിക്കരമായ് തഴുക്കുന്നൂ...അതില്‍
എല്ലാ വിഘ്നം തകരുന്നൂ..................../മലയുടെ..
ശബരീമലയും പടിപതിനെട്ടും
സഫലം സന്നിധി പുല്‍കുമ്പോള്‍..
തവപദ കമലം പുല്‍കുമ്പോള്‍
പൊന്നമ്പല മതിനുള്ളില്‍ നിന്നൊരു
പൊന്‍ പ്രഭ പുഞ്ചിരി തൂവുന്നൂ...അതില്‍
എല്ലാ മനസ്സും നിറയുന്നൂ........../മലയുടെ..

No comments: