അമ്മയെ തേടി
ഒടുവില്‍ എന്റമ്മയും പോയി..എങ്ങോ
ഒരു പിടിയോര്‍മ്മകള്‍ ശേഷമായി..
ഒരു ദീപനാളമെന്നുള്ളില് തെളിഞ്ഞതും
ഒരു കാറ്റു വീശിക്കെടുത്തി
'വെറുതെ നിനച്ചിരുന്നീ ജന്മമപ്പാടെ
തിരികെ ഗമിച്ചിരുന്നെങ്കില്
വെറുതെയെന്നോര്ത്തിട്ടും ജനിമ്രിതിക്കിടയില് ഞാന്‍
നിറമുള്ള ഭാവങ്ങളെഴുതി..
കരയുന്ന കുഞ്ഞായി മടിയില്‍ കിടന്നങ്ങു
താരാട്ടുമീണവും കേള്‍ക്കാന്‍
ഒരു കുഞ്ഞു കാലടിപ്പിച്ചവക്കുമ്പോഴാ
കരപുടം താങ്ങായ് തലോടാന്‍
അടിതെറ്റിയറിയാതെ വീണുഴലുമ്പോഴും
അടിമുടിസ്സ്വാന്ത്വനമാവാന്
താങ്ങും തണലുമായ് ഈരടിപ്പാട്ടുമായ്
എങ്ങും നിഴലായ്ത്തഴുകാന്
നിറകുടം പോലെന്നില്‍ അലിയുന്ന സ്നേഹമായ്
നിറുകയില്‍ തേങ്കണമാവാന്
ഒരു കുഞ്ഞിളംകാറ്റു തഴുകുന്ന പോലെന്നും
നിറയുന്ന കുളിരായി മാറാന്‍
തൂവെണ്‍ മലരിന്റെ പുഞ്ഞിരി പോലെന്നും
തൂമണം തൂവിപ്പരക്കാന്‍
വളരുന്ന ജീവന്റെയൊപ്പം ഗമിക്കുന്ന
തെളിമതന്‍ സാരസ്യമാവാന്
ദുഖവും സൗഖ്യവും ഇടതിങ്ങിയൊഴുകുന്ന
മുഖ്യധാരാ സത്യമാവാന്‍
എരിയുന്ന വേനലില്‍ ഉരുകുന്ന മാനസം
ഒരു തുള്ളീ നീരായ് ഭവിക്കാന്‍
വെറുതെയെന്നോര്ത്തിട്ടും വിരിയുന്ന സങ്കല്‍പ്പം
നിറദീപമായിപ്പരിണമിപ്പൂ
സത്യമെന്നോര്ത്തിട്ടും അറിയാതെയെന്തിനോ
മിധ്യയെ വാരിപ്പുണര്‍ന്നൂ
ഒരു നൂറു കധകളും ഒരു നിലാവെട്ടവും
ഒരു മാത്രകൊണ്ടന്ത്യമായി
അവസാനമമ്മയും പോയി..എങ്ങോ
അറിയാത്തൊരറ്ധ്ധങ്ങള് തേടി
എന്നിട്ടുമൊരു മാത്ര വെറുതെ നിനച്ചു ഞാന്‍
പിന്നിട്ട മോഹങ്ങളാവാന്
എന്നിട്ടുമൊരുമാത്ര വെറുതെ കൊതിച്ചു ഞാന്‍
മിന്നുന്നൊരോര്മ്മകള് തേടാന്‍..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment