സാക്ഷരത
സാക്ഷരരാണെന്ന വാദം മനസ്സിനെ
സാക്ഷ്യപ്പെടുത്തുവാന്‍ നോക്കി
അക്ഷരമാലകളെല്ലാം ഹ്റിദിസ്തമെ -
ന്നക്ഷമനായി ഞാന്‍ കൂറി..
സത്തയെ കണ്ടറിഞ്ഞീടുവാന്‍ മാത്രമെന്‍
ചിത്തത്തിലൊരുനാമ്പുണര്‍ന്നൂ
സത്യം മനസ്സിന്റെ കണ്ണാടിയാക്കി ഞാന്‍
മിധ്യയെ ദൂരീകരിച്ചു
കൂരിരുള്‍ മൂടിത്തിമിര്‍ത്തു രസിക്കുന്ന
പാരിന്‍ മുഖമ്മൂടി കണ്ടു
വേരറ്റു വീണരു സ്നേഹപ്പരിമളം
തീരാത്തൊരെരിവേനലായി
വഴിയോരമാര്‍ദ്രമായ്, തെളിനീരു വറ്റുന്ന
കേഴുന്ന വേഴാമ്പലായി
മാതാപിതാഗുരുദൈവം മനസ്സിന്റെ
വാതായനം വിട്ടകന്നു
മാതാപിതാക്കളും മക്കളും വേറിട്ട
പാതകള്‍ തേടി ജീവിപ്പൂ
ഗുരുവിന്റെ പാദത്തില്‍ അറിവിന്നിടം തേടി
തെരുവില്‍ കയര്‍ക്കുന്നു നിന്ദ്യം
ദൈവനാമത്തിന്റെ പേരില്‍ മനുഷ്യത്വം
ദൈവത്തെ വിറ്റു രസിപ്പൂ
ഞാനെന്നെ ഭാവം മനസ്സിലാറാടുന്ന
മാനവം ക്ഷതമേറ്റു നില്പ്പൂ
വിദ്യയെന്നൊരുപൂവു നുള്ളിയെടുത്തതില്‍
തത്വം പരീക്ഷിച്ചു നില്പ്പൂ
സര്‍ വ ഗുണങ്ങള്‍ക്കും മേലെയെന്നോതിയോര്‍
സര്‍ വവും ഭൂഷണമാക്കി
വിദ്യാലയത്തിന്റെ മാറ്റുരച്ചീടുമ്പോള്‍
വേദനിക്കും മുഖം ബാക്കി
എഴുതുവാനറിയുന്നയുള്ളം ത്യജിച്ചെങ്ങോ
തഴുതിട്ടു പൂട്ടിയിരിപ്പൂ
അക്ഷരം കോര്‍ത്തു ചൊല്ലീടുന്ന നാള്‍മുതല്‍
അക്ഷര വൈരിയായ് മാറി
ദൈവത്തിന്‍ നാടെന്നു പേരിട്ട വൈഭവം
ദൈവത്തിന്‍ മേലെയിരിപ്പൂ
നാടിന്റെ നാരായ വേരില്‍ നഖം താഴ്ത്തി
നാടെങ്ങും മോടികൂട്ടുന്നു
നാടിന്റെ ഉള്‍ത്തുടിപ്പാകെ കലര്‍പ്പിനാല്‍
കാടത്വമേറിപ്പരന്നു
നാമക്ഷരങ്ങളാല്‍ നാവിന്റെയുള്ളത്തില്‍
കോമരം തുള്ളിത്തിമിര്‍പ്പൂ
നാണം മറക്കുവാനാവാതെ നാടിന്റെ
നാമം നനഞ്ഞൂറി നില്പ്പൂ
വേദനിക്കുന്നവര്‍ക്കാശ്വസമാവാതെ
വേദം, പരിജ്ഞാനമോതി
വേരറ്റുപോയൊരാ വിശ്വാസമപ്പാടെ
ഒരു മാത്ര വെറുതെ തപിച്ചു
ബന്ധം മനുഷ്യന്റെ സന്ധിയിലാകവെ
ബന്ധനം മാത്രമായ് മാറി
ഈരടിപ്പാട്ടും മനസ്സിന്റെ താളവും
കൂരിരുള്‍ മൂടിപ്പരന്നു
സാക്ഷരതക്കിന്നു ഞാന്‍ കണ്ട പാട്ഃത്തില്‍
അക്ഷരത്തെറ്റായിരുന്നു
സാക്ഷരത്തൂലികത്തുമ്പിലെ ശീതള -
ജ്ചായഞാനെങ്ങോ തിരഞ്ഞൂ
സാക്ഷരരാണെന്ന വാദം തിരുത്തി ഞാന്‍
സാക്ഷിയായ് വെറുതേയിരിപ്പൂ..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment