Sunday, October 26, 2008

പൈത്റുകം
ഒന്നുനില്‍ക്കൂ ഒരിത്തിരി നേരമീ
കുഞ്ഞു സോദരാ, കേള്‍ക്കു നീ സാദരം
ഒന്നു നില്‍ക്കൂ ഒരല്പമീ പാതയില്‍
പൊന്നുഷസ്സിന്റെ പുഞ്ചിരി കാണവെ..
വിദ്യ നേടുവാനായി നീ പോകവെ
വിസ്മയഭാവമുള്ളിലുറങ്ങവെ
വിശ്വമാനവ സംസ്കാര വേദിയില്‍
വിദ്യയെന്തെന്നു മാനസം കൂറവെ
വിദ്യയെന്തെന്നു ചൊല്ലിത്തരുമ്പൊഴാ
വിദ്യയെത്തന്നെ പുല്‍കുമാറാകണം
വിഘ്നമായുള്ളതെന്തും സഹിക്കുവാന്‍
വീക്ഷണം വേണമെന്നും മനക്കാമ്പില്‍
ശുധ്ധ പൈത്രുക ബന്ധം പുലര്‍ത്തുവാന്‍
ശ്രധ്ധയൂന്നുകില്‍ എത്ര മഹോത്തരം
വീധി താണ്ടിക്കുറിച്ചു കയറിനിന്‍
വീരശ്രിംഖല നേടുവാനാവണം
വേണമെന്നൊരു മോഹം ജനിക്കുവാന്‍
വേറെയാരാലുമോതുവാനാവുമൊ
വേദികൈക്കുള്ളിലാക്കുവാനെത്രയോ
വേദിതന്നില്‍ കയറിയിറങ്ങണം
മോഹനമായ ജീവിത യാത്രയില്‍
സ്നേഹകാരുണ്യമാവണം മേല്‍ക്കുമേല്‍
ഭാസുരമായ ഭാവനയോടെന്നും
ഭാവിതന്നുടെ വാഗ്ദാനമാവണം
യന്ത്രലോകത്തിലെന്നും മനസ്സിനെ
തന്ത്രപൂറ്വം മെരുക്കി നടക്കണം
സ്വന്തമായുള്ളതെന്തും സ്വതന്ത്രമായ്
ചിന്ത തന്നില്‍ തുടിച്ചു പരക്കണം
നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളോരോന്നും
നിങ്ങളില്‍ത്തന്നെ ബോധമുണ്ടക്കണം
നിങ്ങളില്‍ നന്മ പൂക്കുന്ന ഭാവത്തില്‍
നിങ്ങള്‍ തന്നെ വെളിച്ചം പരത്തണം

No comments: