Sunday, October 26, 2008

ഒരു ബാല്യകാല സ്മ്രിതി
എങ്ങു പോയെന്റെ മുത്തച്ചന്‍, എപ്പൊഴും
വിങ്ങിടുന്നൊരീ കുഞ്ഞു ഹ്റിദയത്തില്‍
പൊങ്ങിടുന്നൊരാ സ്നേഹ കാരുണ്യത്തില്‍
മുങ്ങിമായാതെ നില്‍ക്കുവാനാഗ്രഹം
സ്നേഹമെന്തെന്നു ചൊല്ലിത്തരുന്നൊരെന്‍
സ്നേഹവാല്‍സല്യ നിധിയായ മുത്തച്ചന്‍
എപ്പൊഴുമെന്റെ ചാരത്തു വന്നൊരാ
കല്പ്പന പോലെ കാര്യങ്ങള്‍ ചൊല്ലുന്നു
എന്നൊമെന്റെയീ കുഞ്ഞിളം കാതിലില്‍
പൊന്നു പോലുള്ള കുഞ്ഞിക്കധകളാല്‍
മിന്നി മായുന്നു സൗഭാഗ്യ താരകം
മുന്നില്‍ വന്നെന്റെ ഉള്ളം കവരുന്നു
രാത്രിയില്‍ നിത്യം ഞാനുറങ്ങീടുവാന്‍
എത്രയോ കധ ചൊല്ലുന്നു മുത്തച്ചന്‍
വൈകിയാലുമാ താരാട്ടു കേള്‍ക്കാതെ
വരികയില്ലെന്റെ കണ്ണിന്നുറക്കവും
എത്ര സുന്ദരമായൊരാ നാളുകള്‍
എത്ര ഭാവുകം ബാല്യകാലസ്മ്രിതി
എങ്ങു പോയെന്റെ മുത്തച്ചനെപ്പൊഴും
വിങ്ങിടുന്നൊരീ കുഞ്ഞു ഹ്റിദയത്തില്‍
ഓനത്തുമ്പിയായ് പാറിപ്പറക്കാനും
ഓടിയോടിക്കളിക്കാനുമുല്‍സാഹം
ഒട്ടുനേരവും പാടിക്കളിച്ചൊപ്പം
ഓണമുണ്ണാനുമെന്തെന്തൊരുല്‍സാഹം
ഓമനത്തിങ്കള്‍ പാടിത്തഴുകുമ്പോള്‍
ഓതുവാന്‍ വയ്യ എന്നുടെ മാനസം
ഓര്‍മവച്ചൊരു നാള്‍മുതല്‍ എന്‍ മുന്നില്‍
ഓരോരോ കധയോതുന്നു നിത്യവും
എന്നുമെന്നെയാ കൈകളാല്‍ താരാട്ടായ്
പൊന്നു തുമ്പിപോല്‍ ഊഞ്ഞാലിലാട്ടുന്നു
എന്നുമാ തോളിലുല്ലാസമോടവെ
എന്റെ മുത്തച്ചന്‍, എന്തൊരു സ്നേഹവാന്‍
എന്റെ കുഞ്ഞു മനസ്സിന്റെ കോണിലായ്
എന്റെ മുത്തച്ചനിപ്പൊഴും വാഴുന്നു
തേനിലൂറുന്ന വാക്കിന്റെ മാധുര്യം
തെന്നലായ് വന്നു വീശുന്നു മേല്‍ക്കുമേല്‍
ഓടിയെത്തുന്നൊരോര്‍മകള്‍ പോലുമെന്‍
മോടിയില്‍ മനം, കോള്‍മയിര്‍ കൊള്ളുന്നു
പാടിടുന്നു മനസ്സിന്റെ മൂലയില്‍
മാടിമാടി വിളിക്കുന്നു മുത്തച്ചന്‍
ഇത്ര കാരുണ്യ സാഗരം പോലൊരു
മൂത്തി ഭാവത്തെ കണ്മുന്നില്‍ കാണുമ്പോള്‍
എത്ര ഭാഗ്യവാന്‍, ഞാനെന്നുമോര്‍ക്കുന്നു
എത്ര ഭാഗ്യവാനെന്നും ഞാനോര്‍ക്കുന്നു..
ആയിരം ബാല്യ ജന്മമുണ്ടെങ്കിലും
ആവുകില്ലൊരീ സാദ്റിശ്യമോതുവാന്‍
ആരുതന്നെ കധിച്ചാലുമാസുഖം
ആവുകില്ലെത്ര ഗാധകള്‍ കേട്ടാലും
എന്റെ ബാല്യവും എന്റെ മുത്തച്ചനും
എന്നുമെന്‍ ജീവ സ്പന്ദനമായെങ്കില്‍
എത്ര ധന്യമാണന്‍ ജന്മമത്രയും
ഇത്രമാത്രമാണെന്‍ ജീവ സാഫല്യം..
എങ്ങു പോയെന്റെ മുത്തച്ചന്‍ എപ്പൊഴും
വിങ്ങിടുന്നൊരീ കുഞ്ഞു ഹ്റിദയത്തില്‍
എങ്ങു പോയാലുമാ സ്നേഹ ഭാസുരം
എന്റെയുള്ളിന്റെയുള്ളില്‍ തുടിക്കുന്നു
എന്നുമന്നുമെന്‍ രാവിന്റെ യാമത്തില്‍
എന്റെ മുത്തച്ചനെത്തുന്നു 'റാന്തലായ് '
എന്നുമെന്നുള്ളില്‍ മാധുര്യമാവുന്ന
എന്റെ മുത്തച്ചനായിരം ഉമ്മകള്‍.!!!

No comments: