Sunday, October 19, 2008

പലായനം
പേടിയാകുന്നെനിക്കീ ലോക മധ്യത്തില്‍
കൂരിരുല്‍ തിങ്ങിത്തിമിര്‍ക്കെ
പേടിയാകുന്നെനിക്കെന്റെയീ ജന്മത്തെ
പേറിഞാനിവിടെ ജീവിക്കെ..
പണ്ടു ഞാന്‍ ഭ്രൂണമാം കാരാഗ്റിഹം താണ്ടി
വന്നപ്പോളുന്മാദമായിരുന്നു..
പണ്ടു ഞാന്‍ കൈവരിച്ചാദ്യ സുഖങ്ങളില്‍
ഇണ്ടല്‍ തോടാത്തവയായിരുന്നു..
കണ്ടുഞാന്‍ ഇന്നെന്റെ മുന്നില്‍ കരം നീട്ടി..
നില്‍ക്കും ഭയാനകമന്ധകാരം
കണ്ടുഞാനിന്നെന്റെ വീധിയില്‍ വിസ്മയം
കുണ്ടില്‍ കിടക്കുന്ന മര്‍ത്യഭാവം..
എങ്ങും ഇരുട്ടിന്‍ കരാളഹസ്തങ്ങളാല്‍
എന്‍ മുന്നില്‍ നര്‍ത്തനം ചെയ്തിടുന്നു
എന്തെന്തു ദുഖങ്ങള്‍ എന്റെയീ ജീവനില്‍
മന്ദസ്മിതം മാഞ്ഞ ഘോരഭാവം..
കേള്വിക്കു മോദകം നല്‍കിയ സ്നേഹത്തിന്‍
കേവല ഭാവങ്ങളറ്റുപോയി
കാല്‍ വരിക്കുന്നിലെ കോള്‍മയിര്‍ കൊള്ളുന്ന
കാതലാം കാരുണ്യം മാഞ്ഞുപോയി..
കമ്പനും വ്യാസനും തുഞ്ഞനും പാടിയ
കാവ്യഭാവങ്ങളില്‍ കറ പുരണ്ടു
കാവ്യ പ്രഭാവമായ് കാലം കനിഞ്ഞൊരാ
കാരുണ്യ സാഗരം വറ്റിനിന്നൂ..
മണില്‍ മനസ്സിന്റെ മത്താപ്പു കത്തിച്ചു
മണ്മറഞ്ഞെത്രയൊ മാരധന്മാര്‍
മങ്ങിപ്പുകക്കറ മാറാല തീര്‍ത്തൊരു
വിങ്ങും കരള്‍ മാത്രം ബാക്കി നില്പ്പൂ..
ഈലോകമത്രയും കൂരിരുള്‍ മൂടിയിട്ട-
ന്ധകാരത്തുരുത്തായിയെങ്കില്‍
ഞാനെന്റെ പണ്ടത്തെ ഭ്രൂണമാകാന്‍ കൊതി-
ച്ചമ്മതന്‍ ഗര്‍ഭത്തില്‍ പോയൊളിക്കാന്‍..!!

No comments: