അമ്മയില്ലാത്ത കണി
കണിമരക്കൊന്നയില്‍ മണിവര്‍ണമുതിരുമ്പോള്‍
ഉണരുന്നൊരെന്‍ ബാല്യമതി കോമളം
കരിമരുന്നെങ്ങും പരത്തുന്ന വേളയില്‍
കരിയാത്തൊരോര്‍മ്മതന്‍ ഹ്റ്ദയ താളം
മേടമാസം വന്നു പുല്‍കുമ്പോളോര്‍മ്മയില്‍
മോടിയിലെത്തുന്നോരാത്മഹര്‍ഷം
വിഷുവല്‍ പുലര്‍കാലവേളയില്‍ മാനസം
പുളകം തുളുമ്പിത്തളിര്‍ത്ത കാലം
പുലരുമ്പോളമ്മതന്‍ കൈകളാല്‍ കണ്മൂടി
പുതിയൊരു നാന്ദി കുറിച്ച കാലം
കണിദീപക്കാഴ്ച്ചയില്‍ കണ്ണനോടൊപ്പമായ്
കണിവെള്ളരിക്കൊപ്പം, ഫലമാദികള്‍
ഉരുളിയില്‍ കണ്ണാടി, അഷ്ട്ടമംഗല്യത്താല്‍
ഒരു കുല കൊന്നപ്പൂ പൂത്ത കാലം
കണികണ്ടു മിഴിവാര്‍ന്ന കരുതിടും വട്ടത്താല്‍
പ്രക്റ്തിയെ കണിയൂട്ടുമാദ്യ കാലം
അയവിറക്കാനെന്റെ ബാല്യം പലവട്ടം
അറിയാതെ വീണ്ടും തളിര്‍ത്തിടുമ്പോള്‍
കാത്തിരിക്കുന്നു ഞാന്‍ അമ്മയോടൊപ്പമെന്‍
മത്താപ്പു പൂക്കുന്ന നാളിനായി
ഇന്നില്ലയെന്റമ്മ എന്‍ കണ്ണുപൊത്തുവാന്‍
പൊന്നിന്‍ വിഷുക്കണിക്കൂട്ടിനായി
ഇല്ലെന്റെയമ്മയിന്നൊരു പുലര്‍ വേളയില്‍
നല്ലൊരു നാളയെ കാണിക്കുവാന്‍
കാണേണ്ടയൊന്നും എനിക്കെന്റെ മുന്നിലെ
കണിദീപമെങ്ങോ മറഞ്ഞു നില്‍ക്കേ
എങ്കിലും ഞാന്‍ തന്നെ കണ്ണുകല്‍ പൊത്തുന്നു
കാണാതിരിക്കുവാന്‍ വേണ്ടി മാത്രം...ഒന്നും
കാണാതിരിക്കുവാന്‍ വേണ്ടി മാത്രം...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment